ടികെ എം 85
ടികെ എം 85 സ്മരണി കയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതാനിരിക്കുമ്പോൾ റോസ് നിറമുള്ള മിനാരങ്ങളും ക്ലാസ് മുറികളും അധ്യാപകരും സഹപാഠികളും മനസ്സിലേക്ക് ഇരമ്പിവരും “സ്മരണകൾ ഇരമ്പും “എന്ന വയലാർവ രികൾ വിപ്ലവ പരിവേഷത്തിൽ ആണെങ്കിൽ ഇവിടെ നൊസ്റ്റാൾജിക് പരിഭാഷയിലാവും എന്ന വ്യത്യാസം മാത്രം . വീട്ടിൽ നിന്നും ആദ്യമായി മാറിനിൽക്കുന്ന അന്നത്തെ പതിനേഴ് കാരന് വിനയചന്ദ്രൻ എന്ന കവി നൽകിയ കൂട്ട് ആദ്യം ഓർക്കും ' " കൂട്ടുകിടക്കുന്ന പുസ്തക കൂട്ടങ്ങൾ കലണ്ടറിൽ ചുട്ടു കത്തിച്ചു കിടക്കും അവധികൾ" ( വീട്ടിലേക്കുള്ള വഴി - ഡി....